28 September, 2024 09:00:32 AM
ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു: കുല്‍ഗാമിലെ അധിഗാം ദേവ്‌സര്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേന പരിശോധന നടത്തുന്നതിന് ഇടയില്‍ ഭീകരര്‍ വെടിവെക്കുകയായിരുന്നു. മേഖല സേന പൂര്‍ണമായും വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഒന്നിലധികം ഭീകരര്‍ അകപ്പെട്ടതായാണ് സൂചന.
ജമ്മു കശ്മീരില്‍ പൊലീസും ഇന്ത്യന്‍ സേനയും സംയുക്തമായാണ് തീവ്രവാദ ഓപ്പറേഷന്‍ നടത്തുന്നത്. ഇതിനിടെയാണ് അധിഗാം ദേവ്‌സര്‍ മേഖലയില്‍ ഭീകരരുണ്ടെന്ന രഹസ്യവിവരം സംഘത്തിന് ലഭിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയ്ക്കിടെ ഭീകര സംഘം പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അധിഗാം ദേവ്‌സര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് എക്‌സില്‍ കുറിച്ചിട്ടുണ്ട്.