03 December, 2023 03:59:42 PM


സിനിമാ ഷൂട്ടിംഗിന് വാടകയ്ക്ക് എടുത്ത വീട്ടില്‍ മയക്കുമരുന്ന് ഇടപാട്: 2 പേർ പിടിയിൽ

 

കൊച്ചി : എറണാകുളം പറവൂരിൽ വന്‍ മയക്കു മരുന്ന് വേട്ട. ഒരു കിലോഗ്രാം എം ഡി എം എയുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ്
പിടിയിലായത്.

സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീടു എടുത്തായിരുന്നു മയക്ക് മരുന്ന് ഇടപാട്. പാർക്ക് ചെയ്ത കാറിൽ നിന്നുമാണ് എ ഡി എം എ പിടികൂടിയത്. ശേഖരത്തിന് 70 കോടി രൂപ വിപണി മൂല്യം ഉണ്ടന്ന് പറയപ്പെടുന്നു. രഹസ്യ വിവരത്തെ തുടർന്ന് പറവൂർ പൊലീസാണ് പരിശോധന നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K