08 January, 2024 05:51:43 PM


കൂടത്തായി കേസ്; ജോളിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കോടതി



ന്യൂഡല്‍ഹി: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.

ബന്ധുക്കളായ ആറുപേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസില്‍ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. അഭിഭാഷകന്‍ സച്ചിന്‍ പവഹ ആണ് ജോളിക്കായി ഹാജരായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K