05 October, 2024 08:50:39 AM
എംടിയുടെ വീട്ടിൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണം നഷ്ടപ്പെട്ടു

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.