07 October, 2024 07:14:53 PM
നടനും അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ടി പി മാധവൻ ആശുപത്രിയിൽ

കൊല്ലം: നടനും അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ടി പി മാധവൻ ആശുപത്രിയിൽ. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് നടന്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പിന്നീട് വന്ന വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് നടന്‍ ചികിത്സയിലായിരുന്നു.