12 October, 2024 03:18:43 PM


ഇടുക്കിയിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി, ഒരു മരണം



ഇടുക്കി: തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി കടയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കടയിലുണ്ടായ ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കേരളത്തിൽ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K