24 October, 2024 12:23:31 PM
കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

കോയമ്പത്തൂർ: തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന സർക്കാർ ബസിന് തീപിടിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ബസിനാണ് ഒറ്റക്കല്‍മണ്ഡപത്തില്‍ വച്ച് തീപിടിച്ചത്. 50 യാത്രക്കാരുമായി ഉക്കടം ബസ് സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമനസേന എത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണയ്ക്കാനായത്. സമയോചിതമായി ഇടപെട്ട ഡ്രൈവർ സുരേഷിനെയും കണ്ടക്ടർ കതിരേശനെയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.