24 October, 2024 10:56:49 PM
ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: പരിപാടി കഴിഞ്ഞ് പുറത്തെത്തിയപ്പോൾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.
പരിപാടിക്ക് ശേഷമെത്തിയപ്പോൾ, വാഹനം പാർക്ക് ചെയ്തിടത്ത് കാണാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്ന് മന്ത്രി സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷ വരുത്തി അതിൽ കയറി യാത്ര തുടങ്ങി. അൽപ്പ ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി. തുടർന്ന് ഓട്ടോയിൽ നിന്നിറങ്ങിയ മന്ത്രി കാറിൽ യാത്ര തുടർന്നു