26 October, 2024 09:39:39 AM


മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റിൽ



ചെന്നൈ: തമിഴ്നാട് മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ ലഹരിമരുന്നുമായി പിടിയിൽ. അരുൺ ആണ് അറസ്റ്റിലായത്. ചെന്നൈയിലെ നന്ദമ്പാക്കത്ത് നിന്ന് രണ്ട് നൈജീരിയൻ പൗരന്മാർക്കൊപ്പമാണ് അരുൺ പിടിയിലാകുന്നത്. എസ് മേഗ്ലാൻ(42), ജോൺ എസി(39) എന്നിവരാണ് പിടിയിലായ നൈജീരിയൻ പൗരന്മാർ.

3.8 ഗ്രാം കൊക്കെയ്നാണ് ഇവരുടെ കൈയ്യിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പൊലീസ് പിടിച്ചെടുത്തു. സിന്തറ്റിക് ലഹരി മരുന്ന് വിൽപനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റർ ചെന്നൈ പൊലീസ് വിശദമാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K