13 January, 2024 07:11:09 AM
ഇന്‍സ്റ്റഗ്രാം വഴി പരിചയപെട്ട 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് പിടിയില്‍
തൊടുപുഴ : ഇന്‍സ്റ്റഗ്രാം വഴി പരിചയപെട്ട 14 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ഇടുക്കി നെടുങ്കണ്ടത്ത് പിടിയില്‍. തിരൂര്‍ സ്വദേശി മുഹമ്മദ് ഇസ്മായിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവാഹിതനായ ഇയാള്‍, അവിവാഹിതനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
നെടുങ്കണ്ടം സ്വദേശിയായ 14 കാരിയെയാണ് മുഹമ്മദ് ഇസ്മായില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 26 വയസുകാരനായ ഇയാള്‍, ഏതാനും മാസം മുമ്ബാണ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തുടര്‍ച്ചയായി ചാറ്റ് ചെയ്ത്, കൂടുതല്‍ അടുപ്പം ഉണ്ടാക്കി. കഴിഞ്ഞ ദിവസം തിരൂരില്‍നിന്ന് നെടുങ്കണ്ടത്ത് എത്തിയ മുഹമ്മദ് ഇസ്മായില്‍, പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ഇതിനകം നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും. തിരൂരില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇസ്മായില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇത് മറച്ചുവച്ചായിരുന്നു നെടുങ്കണ്ടത്തെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.