27 November, 2024 11:49:46 AM
നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. ധനുവച്ചപുരം സ്വദേശിയെയാണ് മൂന്ന് ദിവസമായി കാണാനില്ലാത്തത്. മാതാപിതാക്കളുടെ പരാതിയില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. അമരവിള എല്‍എംഎസിലെ വിദ്യാർത്ഥിയെയാണ് കാണാതായത്.