05 December, 2024 04:25:18 PM


ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസുകാരനെതിരെ കേസ്



കൊച്ചി: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പൊലീസുകാരനെതിരെ കേസ്. അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരെയാണ് കേസെടുത്തത്. ഇന്ന് പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്.

ട്രെയിനിൽ പോകവെ ഹക്കീം പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ മറ്റു യാത്രക്കാർ ഇടപെട്ടു. ഇതോടെ താൻ പൊലീസാണെന്ന് പറഞ്ഞ് പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. എറണാകുളം ജങ്ഷനിലെത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകി. 

സംഭവം നടക്കവെ മറ്റു യാത്രക്കാർ ഹക്കീമിൻ്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. അറസ്റ്റ് അടക്കമുള്ള  തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K