07 December, 2024 10:58:48 AM


ലോഡ് കയറ്റുന്നതിനിടെ ടോറസ് ലോറി ചരിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം



കൊച്ചി: ആലുവ എടയാറിൽ ടോറസ് ലോറി ചരിഞ്ഞ് ഡ്രൈവർ മരിച്ചു. മൂവാറ്റുപുഴ മുളവൂർ പേഴയ്ക്കപ്പിള്ളി നടൻ ജനവീട്ടിൽ അജു മോഹനനാണ് (38) മരിച്ചത്. ക്രഷറിൽ ലോഡ് കയറ്റുന്നതിനിടെ ആയിരുന്നു അപകടം. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോഡ് കയറ്റുന്നതിനിടെ ലോറി ചരിയുകയും അതിനടിയിൽ പെടുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K