08 December, 2024 05:39:11 PM


മധ്യവയസ്കനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൂടെ മദ്യപിച്ചവരിൽ ഒരാൾ കസ്റ്റഡിയിൽ



കൊച്ചി: തൃപ്പൂണിത്തുറ തിരുവാണിയൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശി ബാബു(5)വാണ് മരിച്ചത്. വീടിന്‍റെ പരിസരത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബുവിനൊപ്പം സ്ഥിരം മദ്യപിച്ചിരുന്നയാളാണ് പിടിയിലായത്. ഇയാൾക്കൊപ്പം മദ്യപിച്ചിരുന്ന രണ്ട് പേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സ്ഥിരം മദ്യപ സംഘത്തിലെ അംഗമാണ് മൂവരും എന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു ബാബു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K