08 December, 2024 06:40:15 PM


ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു



കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല എന്ന കാരണത്താൽ കോഴിക്കോട് പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രിയിൽ തിക്കോടി കാരേക്കാട് ഉണ്ടായ സംഭവത്തിൽ പതിനാലു വയസുകാരൻ മൊബൈൽ ഗെയിമിന് അടിമയാണ് എന്നാണ് ലഭിക്കുന്ന വിവരം.

പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നും നിർബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K