10 December, 2024 10:21:44 AM


പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ഹരിതകർമ്മ സേനാംഗം കുഴഞ്ഞുവീണു മരിച്ചു



ഇടുക്കി: ഇടുക്കിയിൽ ഹരിത കർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു. നെല്ലിവേലിക്കുന്നേൽ സുനിതമ്മ എന്ന സുമ ( 44 )യാണ് കുഴഞ്ഞു വീണു മരിച്ചത്. വാത്തിക്കുടി പഞ്ചായത്തിലെ അംഗൻവാടിക്ക് സമീപത്തുള്ള വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകുകയായിരുന്നു.

ഉടൻതന്നെ തോപ്രാംകുടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: മനു. മക്കൾ: നിതീഷ് , നിഖിത , നിയുക്ത. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരക്ക് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K