19 December, 2024 09:12:46 AM


ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം



ഇടുക്കി:  ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ​ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതോടെ വലിയ തോതിൽ തീ പടരുകയായിരുന്നു. ഇടുക്കിയിൽ നിന്നുള്ള രണ്ട് അ​ഗ്നിരക്ഷാ സേന യൂണിറ്റെത്തി തീയണച്ചു. ഷോർട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തെ കടകൾക്ക് നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K