01 January, 2025 10:32:58 AM
കൊച്ചിയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: വൈപ്പിൻ പാലത്തിന് സമീപം ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.