16 January, 2024 04:02:01 PM


മോദിയുടെ സന്ദർശനം: ഗുരുവായൂരിൽ നാളെ ഗതാഗത നിയന്ത്രണം



ഗുരുവായൂർ: നാളെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സുഗമമാക്കാൻ പൊലീസ് നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരങ്ങളൊരുക്കി. ബുധൻ രാവിലെ 6നു ശേഷം തൃശൂർ ഭാഗത്തു നിന്നും കൂനംമൂച്ചി വഴി ഗുരുവായൂർക്ക് പോകേണ്ട വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളത്ത് എത്തി കോട്ടപ്പടി വഴി പോകണം. ഈ സമയം കൂനംമൂച്ചിയിൽ നിന്നും അരിയന്നൂരിലേക്ക് വാഹനങ്ങളൊന്നും പ്രവേശിക്കുവാൻ അനുവദിക്കില്ല.

രാവിലെ 6 മണിക്കു ശേഷം ഔട്ടർ റിങ് റോഡിന്‍റെ തെക്കു ഭാഗത്തേക്ക് വാഹനങ്ങളൊന്നും പ്രവേശിക്കാൻ പാടില്ല. പ്രൈവറ്റ് ബസുകൾക്ക് ആവശ്യമെങ്കിൽ പടിഞ്ഞാറേ നടയിൽ കമ്പിപ്പാലത്തിനടുത്ത് താത്കാലികമായി ക്രമീകരിച്ചിട്ടുളള മായാ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാം.

ചാവക്കാട് ഭാഗത്തേക്കു പോകുന്ന ടിപ്പർ, ടോറസ് പോലുളള ഭാരവാഹനങ്ങൾ പെരുമ്പിലാവ് ജംക്‌ഷന് മുൻപ് നിർത്തി പാർക്ക് ചെയ്യണം. പൊന്നാനി, ചാവക്കാട് ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേയ്ക്കു വരുന്ന ടിപ്പർ, ടോറസ് പോലുളള ഭാരവാഹനങ്ങൾ ചാവക്കാട് ജംക്‌ഷന് മുൻപ് പാർക്ക് ചെയ്യണം.

പാവറട്ടി ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേയ്ക്കു വരുന്ന ടിപ്പർ, ടോറസ് പോലുളള ഭാരവാഹനങ്ങൾ പഞ്ചാരമുക്ക് ജംക്‌ഷന് മുൻപ് നിർത്തി പാർക്ക് ചെയ്യണം. ചാവക്കാട് ഭാഗത്തു നിന്നും വരുന്ന ബസുകൾ ചാവക്കാട് – മുതുവട്ടൂർ- പടിഞ്ഞാറേ നടയിൽ ആളെ ഇറക്കി- മഹാരാജ- കാരേക്കാട് ജംക്‌ഷൻ – പഞ്ചാരമുക്കു വഴി തിരിഞ്ഞു പോകണം.

കുന്ദംകുളം ഭാഗത്തു നിന്നും വരുന്ന ബസുകൾ, മമ്മിയൂർ- മുതുവട്ടൂർ-പടിഞ്ഞാറേ നട- കൈരളി ജംക്‌ഷൻ- മമ്മിയൂർ ക്ഷേത്രം – മമ്മിയൂർ ജംക്‌ഷൻ വഴി തിരിഞ്ഞു പോകണം.തമ്പുരാൻപടി ഭാഗത്തു നിന്നും കോട്ടപ്പടി ഭാഗത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും, ആൽത്തറ ജംക്‌ഷൻ- തമ്പുരാൻപടി – കോട്ടപ്പടി വഴി തിരിഞ്ഞ് പോകണം.ബസുകൾക്കും, ഹെവി വാഹനങ്ങൾക്കും കൈരളി ജംക്‌ഷൻ മുതൽ മമ്മിയൂർ ജംക്‌ഷൻ വരെ വൺവേ ആയിരിക്കും.

ഇന്നർ റിങ് റോഡിൽ വാഹനങ്ങൾക്കു പ്രവേശനമില്ലാത്തതിനാൽ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ മമ്മിയൂർ - തമ്പുരാൻപടി റോഡരികിൽ പാർക്ക് ചെയ്ത് ക്ഷേത്രദർശനത്തിന് പോകാം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K