17 January, 2024 12:52:24 PM
ഇടുക്കി നെടുങ്കണ്ടത്ത് ലോറി തലകീഴായി മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്
ഇടുക്കി: നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. വാഗമൺ സ്വദേശികളായ വയലിങ്കൽ വിഷ്ണു, പട്ടാളത്തില്‍ റോബിൻ, കോട്ടമല ചെറുപ്പല്ലില്‍ സുനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
വാഗമണ്ണിൽ നിന്നും തേയിലക്കൊളുന്തുമായി മൂന്നാറിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കല്ലാറിന് സമീപം നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.