04 December, 2023 04:13:17 PM


ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം; മരിച്ചത് പർവതാരോഹകര്‍



പഡങ്: ഇന്തോനേഷ്യയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. 22 പേരെ കാണാതായി. പർവതാരോഹകരാണ് അപകടത്തിൽ പെട്ടത്. പടിഞ്ഞാറൻ സുമാത്രയിലെ അഗം ജില്ലയിലെ മൗണ്ട് മരാപി ആണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 9,800 അടി ഉയരത്തിൽ പുക ഉയർന്നു. പുകയും ചാരവും കിലോമീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചു. സമീപത്തെ ഗ്രാമങ്ങളെല്ലാം ചാരവും അവശിഷ്ടങ്ങളും കൊണ്ട് മൂടി.

സ്ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ചാരം കൊണ്ടുള്ള ടവര്‍ പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ചയാണ് 75 പേർ പർവതാരോഹണം ആരംഭിച്ചത്. പർവതം പെട്ടെന്ന് പൊട്ടിത്തെറിച്ചതോടെ ഇവർ കുടുങ്ങിപ്പോകുകയായിരുന്നു. പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K