18 January, 2024 10:38:48 AM


ഇറാന് തിരിച്ചടി നല്‍കിയെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ



ഇസ്ലാമാബാദ്: ഇറാൻ-പാക്കിസ്ഥാൻ ബന്ധം  വഷളാകുന്നു. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച്‌ കടന്നുകയറി ആക്രമണം നടത്തിയ ഇറാന് തിരിച്ചടി നല്‍കിയെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ രംഗത്തുവന്നു. 

ഇറാന്‍റെ പ്രദേശങ്ങളിലുള്ള ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് പാക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇറാൻ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഇറാൻ ആക്രമണം നടത്തി ഒരുദിവസം പിന്നിട്ടപ്പോഴായിരുന്നു തിരിച്ചടി.

അതേസമയം വിഷയത്തില്‍ നിലപാട് അറിയിച്ചു ഇന്ത്യയും രംഗത്തെത്തി. പാക്കിസ്ഥാനെതിരായ ഇറാന്‍റെ മിസൈല്‍ ആക്രമണം ആ രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചത്. പതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികള്‍ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K