31 January, 2025 06:19:31 PM
കുണ്ടറ പീഡനക്കേസ്; പ്രതിയായ മുത്തച്ഛന് മൂന്ന് ജീവപര്യന്തം

കൊല്ലം: കൊല്ലം: കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
2017 ജനുവരിയിലാണ് ആറാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പ്രതി പീഡിപ്പിച്ചെന്നും ഇതിൽ മനംനൊന്ത് ഇളയ കുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. കേസിലെ വിചാരയ്ക്കിടെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു.