06 February, 2025 09:20:45 AM
നെയ്യാറ്റിന്‍കരയില്‍ മരച്ചില്ല ഒടിഞ്ഞുവീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മരച്ചില്ല ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനി അരവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് മടങ്ങി വരുമ്പോള്‍ വീട്ടിനടുത്തുവച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്. ബിനിജയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എസ്എടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.