21 February, 2025 05:00:10 PM
റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് അപകടം. കോട്ടാത്തല സ്വദേശി മോഹനൻപിള്ള (54) ആണ് മരിച്ചത്. റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ പാൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.