06 February, 2025 12:02:24 PM


തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു



നെടുമങ്ങാട്: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. നെടുമങ്ങാട് – കൊല്ലംകാവിൽ റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോൺക്രീറ്റ് മിക്സർ കൊണ്ട് പോയ ലോറിയ്ക്കാണ് തീപിടിച്ചത്. തീപടർന്നുടൻ ലോറി ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആളപായമില്ല.

തീപിടുത്തത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.നെടുമങ്ങാട് നിന്നും 3 യൂണിറ്റ് ഫയർ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം – തെങ്കാശി ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K