04 February, 2025 11:45:19 AM
ഊഞ്ഞാലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഊഞ്ഞാലിൽ ഇരുന്ന് കറങ്ങവേ കഴുത്തിൽ കയർ കുരുങ്ങിയതാണെന്നാണ് നിഗമനം. ഇന്ന് രാവിലെ അഭിലാഷിനെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കേബിൾ ടി വി ജീവനക്കാരനാണ് മരിച്ച അഭിലാഷ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസ് എടുത്തു.