21 February, 2025 09:44:05 AM


വസ്ത്രധാരണത്തെ ചൊല്ലി തർക്കം; അഞ്ചലിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി



കൊല്ലം : കൊല്ലം അഞ്ചലിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസ്സിൽ വന്നിറങ്ങവേയാണ് പ്ലസ് വൺ - പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘട്ടനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെയാണ് ഡോ. വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. നേരത്തെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴിയായിരുന്നു പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടൂ വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഇതിനെ തുടർന്നാണ് ഇന്നലെ പരീക്ഷയ്ക്ക് സ്കൂളിനു മുന്നിൽ ബസ്സിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ കൂട്ടമായി എത്തിയ പ്ലസ് ടൂ വിദ്യാർത്ഥികൾ മർദിച്ചത്. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയ്ക്കൽ പൊലീസ് അധ്യാപകരിൽ നിന്ന് വിവരങ്ങൾ തേടും. കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും തീരുമാനമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K