11 February, 2025 06:48:33 PM


തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഗൃഹനാഥന് ഗുരുതര പൊള്ളൽ



തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. തീപിടിത്തത്തിൽ ഗൃഹനാഥൻ ചെമ്പൂക്കോണം ലക്ഷ്മി നിവാസിൽ ഭാസ്കരപിള്ളയ്ക്ക് പൊള്ളലേറ്റു. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.

ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഫ്രിഡ്ജും ഗ്രൈണ്ടറും സ്റ്റവ് അടക്കം അടുക്കള പൂർണമായി കത്തി നശിച്ചു. അപകടസമയം ഭാസ്കരപിള്ള മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുപ്പത് ശതമാനത്തിലേറെ പൊള്ളൽ ഏറ്റു. ഉച്ചയ്ക്ക് 11.45 ഓടെയാണ് സ്ഫോടന സമാനമായ രീതിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് സമീവപാവാസികൾ പലരും ഓടിയെത്തിയത്.

വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ സമീപവാസിയായ യുവാവിനും തീപ്പോള്ളൽ ഏറ്റു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയനച്ചു. പൊള്ളൽ ഏറ്റ ഗൃഹനാഥൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ അടുക്കളയുടെ രണ്ട് ഭിത്തികളും മതിലും തകർന്നുവീണു. ഗ്യാസ് ലീക്ക് ആയി പൊട്ടിത്തെറി ഉണ്ടായതാകാം എന്നാണ് പ്രഥമിക വിലയിരുത്തൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K