10 February, 2025 07:18:20 PM


ക്ലാസില്‍ സംസാരിച്ച കുട്ടിയുടെ പേര് ബോര്‍ഡില്‍ എഴുതി; ക്ലാസ് ലീഡറെ മര്‍ദിച്ച് വിദ്യാര്‍ഥിയുടെ പിതാവ്



തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ച കുട്ടിയുടെ പേര് ബോര്‍ഡില്‍ എഴുതിയതിന് ക്ലാസ് ലീഡറെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ഥിയുടെ പിതാവ്. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം പികെഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ച ക്ലാസില്‍ സംസാരിച്ച കുട്ടികളുടെ പേര് ലീഡര്‍ എഴുതിയെടുത്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം ക്ലാസ് വിട്ടപ്പോള്‍ കാഞ്ഞിരംകുളം ജങ്ഷനില്‍വെച്ച് വിദ്യാര്‍ഥിയുടെ പിതാവ് എത്തി ക്ലാസ് ലീഡറെ മര്‍ദിക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥനാണ് ഇയാള്‍.

സംഭവത്തില്‍ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയുടെ ശ്വാസകോശത്തില്‍ നീര്‍വീക്കമുണ്ടായെന്ന് മാതാപിതാക്കള്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K