05 February, 2025 03:13:42 PM


ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തി വീഴ്ത്തി; വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു



തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 57 വയസ്സായിരുന്നു. കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റും. തിങ്കളാഴ്ചയാണ്  കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്. ഏറെനേരം പരിഭ്രാന്തി പരത്തിയ കാളയെ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്. തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് കാളയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K