18 January, 2024 04:52:32 PM


അഭിഭാഷകനോട് മോശമായി പെരുമാറി; എസ്‌ഐ വി.ആര്‍. റിനീഷിനെ സ്ഥലം മാറ്റി



ആലത്തൂര്‍: ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയെന്ന് ആരോപണത്തില്‍ എസ്‌ഐ വി.ആര്‍. റിനീഷിനെ സ്ഥലം മാറ്റി. അഭിഭാഷകന്‍റെ പരാതി പരിഗണിക്കവേ ഓണ്‍ലൈനിലൂടെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. 

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വണ്ടി വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. അഭിഭാഷകനായ അക്വിബ് സുഹൈലിനാണ് ആലത്തൂര്‍ സ്‌റ്റേഷന്‍ എസ്‌ഐയില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 

റിനീഷിനെതിരെ വേറേയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. പരമാധികാരം ജനങ്ഹള്‍ക്കാണ്. പൊതുജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച്‌ പോലീസിന് പ്രത്യേകം പരിശീലനം നല്‍കണം. ഇവ കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കോടതി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K