19 January, 2024 11:27:10 AM


തൃശൂരില്‍ വിദ്യാർഥികളുമായി വന്ന സ്കൂൾ ബസ് കനാലിലേക്ക് ചെരിഞ്ഞു



തൃശൂർ: തൃശൂർ കൊണ്ടാഴി ചെക്ക് ഡാമിന് സമീപം വിദ്യാർഥികളുമായി വന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. സരസ്വതി വിലാസം യുപി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. 

കൊണ്ടാഴിയിൽ നിന്നും വിദ്യാർഥികളെ കയറ്റി ചെക്ക് ഡാം പരിസരത്തു നിന്നും വണ്ടി തിരിക്കുന്നതിനിടയാണ് കനാലിലേക്ക് ഒരു ഭാഗം ചെരിഞ്ഞുപോയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. 30ൽ കൂടുതൽ വിദ്യാർഥികൾ സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K