20 January, 2024 12:41:29 PM
മുവാറ്റുപുഴയിൽ 85 കാരിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളം മുവാറ്റുപുഴയിൽ 85 കാരിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാളകം സ്വദേശി സാറാമ്മയാണ് മരിച്ചത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. മുവാറ്റുപുഴ വാളകം പഞ്ചായത്തിലെ ഓലിക്കൽ സാറമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് പരിസരവാസികൾ ചെന്ന് നോക്കിയപ്പോഴാണ് തീപ്പൊള്ളലേറ്റ നിലയിൽ സാറാമ്മയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ സാറാമ്മ തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. മകൻ ജോലിക്ക് പോയി കഴിഞ്ഞതിന് ശേഷമാണ് സംഭവം. മൂവാറ്റുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ മൂവാറ്റുപുഴ പോലീസ് കേസെടുത്തു.