04 December, 2023 07:30:52 PM


മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്: 13 പേര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തമാക്കി സേന



ഇംഫാൽ: മണിപ്പൂരിലുണ്ടായ വെടിവെയ്പ്പില്‍ 13 മരണം. തെങ്‌നൗപാല്‍ ജില്ലയില്‍ ഇന്ന് രാവിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് വെടിവെയ്പ്പുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെയ്തു വില്ലേജിലാണ് 13 പേരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

മരിച്ചവര്‍ പ്രദേശവാസികളല്ലെന്നാണ് പ്രാഥമിക നിഗമനം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്നത്. അതേസമയം പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുരക്ഷ സേന പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K