23 January, 2024 11:21:03 AM


വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ടു ; പൂപ്പാറയിൽ 24കാരന് ദാരുണാന്ത്യം



തൊടുപുഴ: ഇടുക്കി പൂപ്പാറയിൽ വിറക് മുറിക്കുന്നതിനിടെ ദിശതെറ്റിയ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്‌നേഷ് (24) ആണ് മരിച്ചത്.

പൂപ്പാറയിലെ ഏലം സ്റ്റോറില്‍ യന്ത്ര വാള്‍ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം. ദിശ തെറ്റിയ വാള്‍ വിഘ്‌നേഷിന്‍റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തേനി മെഡിക്കല്‍ കോളെജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K