05 April, 2025 06:26:49 PM


എട്ടാം ക്ലാസിൽ മിനിമം മാർക്ക്; പരീക്ഷാ ഫലപ്രഖ്യാപനം നാളെ



തിരുവനന്തപുരം: കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസിന്റെ പരീക്ഷാഫല പ്രഖ്യാപനം നാളെ. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടിവരും. മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഈ മാസം എട്ടാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെ പ്രത്യേക ക്ലാസ്സുകൾ നൽകും. ഇതിനുശേഷം 25-ാം തീയതി വീണ്ടും പുനഃപരീക്ഷ നടത്തും. ഇവരുടെ പരീക്ഷാഫലം ഈ മാസം 30 -ാം തീയതി പ്രഖ്യാപിക്കും.ഈ പരീക്ഷയിൽ തോറ്റാലും ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ ഒമ്പതാം ക്ലാസിൽ എത്തിയതിനു ശേഷം പഠനനിലവാരം ഉയർത്താനുള്ള പ്രത്യേക ക്ലാസുകൾ നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.കൂടാതെ അടുത്ത അദ്ധ്യാന വർഷം മുതൽ ഒമ്പതാം ക്ലാസിനും മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K