14 April, 2025 05:49:01 PM


എം.സി. റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; മുവാറ്റുപുഴയിൽ നാളെ മുതല്‍ ഗതാഗത ക്രമീകരണം



മുവാറ്റുപുഴ: നഗര വികസനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം.  മുവാറ്റുപുഴയിൽ നാളെ മുതല്‍ ഗതാഗത ക്രമീകരണം.

ഗതാഗത ക്രമീകരണം ഇങ്ങനെ

കൂത്താട്ടുകുളം ഭാഗത്തുനിന്ന്  എറണാകുളം, പെരുമ്പാവൂർ, ആലുവ, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകേണ്ട മുഴുവൻ വാഹനങ്ങളും എം.സി. റോഡിൽ ഈസ്റ്റ് മാറാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കായനാട്,  ഊരമന വഴി പെരുവംമൂഴിയിൽ എത്തി ദേശീയ പാതയിലൂടെ സഞ്ചരിക്കണം. 

തൊടുപുഴ ഭാഗങ്ങളിൽ നിന്ന് എറണാകുളം, തൃശുർ, കോതമംഗലം, ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർമല ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ആരക്കു നാസ് റോഡ് വഴി എം.സി. റോഡിൽ പ്രവേശിച്ച് പി.ഒ. ജങ്ഷൻ,  കച്ചേരിത്താഴം വഴി പോകണം.

കോതമംഗലം, കാളിയാർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ബിസ്മി ജങ്ഷനിൽ ചാലിക്കടവ് പാലം കടന്ന് കിഴക്കേകര ജങ്ഷനിൽ എത്തി വലിയ വാഹനങ്ങൾ കോട്ട റോഡ് വഴിയും സ്വകാര്യ ബസുകൾ ഈസ്റ്റ് ഹൈസ്കൂൾ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് അടൂപറമ്പിലും എത്തിച്ചേരണം. 

എറണാകുളം ഭാഗത്തുനിന്ന് തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ പെരുവംമുഴിയിൽ നിന്ന് തിരിഞ്ഞ് ഊരമന, കായനാട് വഴി എം.സി. റോഡിൽ മാറാടിയിൽ എത്തി യാത്ര തുടരണം. പെരുമ്പാവൂർ, ഭാഗത്ത് നിന്ന് കോതമംഗലം, കാളിയാർ, തൊടുപുഴ, ആരക്കുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്ക് പോകുന്ന ചെറു വാഹനങ്ങൾ എം.സി. റോഡ് വാഴപിളളി ലിസ്യു റോഡ് വഴി ഇ.ഇ.സി. മാർക്കറ്റ് റോഡിൽ എത്തി യാത്ര തുടരണം. ബസുകൾ ഉൾപെടെയുളള വലിയ വാഹനങ്ങൾ വെളളൂർക്കുന്നത്ത് നിന്ന് ഇ.ഇ.സി. മാർക്കറ്റ് റോഡ് വഴി തിരിഞ്ഞ് പോകണം. 

വൺവേ ജങ്ഷഷനിൽ നിന്ന്കീച്ചേരിപടി ഭാഗത്തേക്ക് ഒരു വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാവില്ല. ഓട്ടോറിക്ഷകൾ അടക്കമുള്ള ചെറു വാഹനങ്ങൾ റോട്ടറി റോഡ് വഴി നെഹ്റു പാർക്കിൽ എത്തിചേരണം. കാവുംപടി റോഡിലേക്ക് പി.ഒ. ജങ്ഷൻ, പേട്ട ഭാഗങ്ങളിൽ നിന്ന് പ്രവേശനം അനുവദിക്കില്ല. എവറസ്റ്റ് ജങ്ഷനിൽ നിന്ന് ഒരു വിധത്തിലുളള വാഹനങ്ങളും മാർക്കറ്റ് ബസ്റ്റാന്റ് ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല. കീച്ചേരിപ്പടി ഭാഗത്ത് നിന്ന് ഇ.ഇ.സി. മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K