16 April, 2025 10:00:00 AM


കാക്കനാട് ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



കൊച്ചി: കാക്കനാട് ചെമ്പുമുക്കിൽ ടാങ്കർ ലോറിയും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്. ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് - എറണാകുളം  റോഡിൽ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. ടാങ്കർ ലോറി ഡ്രൈവർ  ഓടി രക്ഷപ്പെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913