24 January, 2024 04:39:15 PM
ഭൂമി കയ്യേറിയിട്ടില്ല; സംരക്ഷണ ഭിത്തി പുതുക്കി പണിയുക മാത്രമാണ് ചെയ്തത്- മാത്യു കുഴല്‍നാടന്‍
ഇടുക്കി: ചിന്നക്കനാലില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍. ഭൂമി സംരക്ഷണഭിത്തി കെട്ടി തിരിച്ചിട്ടില്ല, ചെറിയ ഭാഗത്തുമാത്രം പുതുക്കിപ്പണി നടത്തി. ഉദ്യോഗസ്ഥര്‍ അളന്നുപോയത് എതിര്‍വശത്തുള്ള ഭൂമിയെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ ആ ഭൂമി എന്‍റേതല്ല, കൈയിലുള്ളത് അധ്വാനിച്ച് വാങ്ങിയ ഭൂമിയെന്നും, എത്ര ഭൂമി പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ടുപോകില്ലെന്നും മാത്യു കുഴല്‍നാടന് പറഞ്ഞു.