24 January, 2024 05:18:00 PM
ശശികലാ മേനോന്‍റെ കവിതാ സമാഹാരം "ആരോഹണം" പ്രകാശനം ചെയ്തു
കൊച്ചി : പ്രശസ്ത കവയിത്രിയും ഗാനരചയിതാവും ദേവഭൂമി അസിസ്റ്റന്റ് എഡിറ്ററുമായ ശശികലാ മേനോന്റെ രണ്ടാമത്തെ കവിതാ സമാഹാരം "ആരോഹണം" കൊച്ചിയിൽ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദിന് ആദ്യകോപ്പി നൽകികൊണ്ട് കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് ആണ് പ്രകാശനം നിർവഹിച്ചത്.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായിരുന്നു. കൊച്ചി മേയർ എം. അനിൽകുമാർ, നിരൂപകൻ ടി. പി. ശാസ്താമംഗലം, സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ശശികല മേനോൻ സ്വാഗതവും ലക്ഷ്മി വേണുഗോപാൽ നന്ദിയും പറഞ്ഞു. മാതൃഭൂമി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.