19 April, 2025 12:46:59 PM


കോഴിക്കോട് മരുന്ന് വാങ്ങാൻ പോയ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്: ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം കണ്ടെത്തി. പരിശോധനയിൽ ചാലപ്പുറം സ്വദേശി സുമ (56) ആണ് മരിച്ചതെന്ന് വ്യക്തമായി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസുഖ ബാധിതയായിരുന്ന ഇവർ ഇന്നലെ ആശുപത്രിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് മരുന്ന് വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതാണ്. ഇന്ന് രാവിലെയാണ് ഫറോകിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുമയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടവും പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939