25 January, 2024 09:52:54 AM
നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭായുടെ പത്താം നിയമസഭാ സമ്മേളനത്തിന് തുടക്കം. നാടകീയ നിമിഷങ്ങളാണ് ആദ്യം ദിനം തന്നെ അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിലേക്ക് സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല.
സമ്മേളനത്തിന്റെ ആമുഖമായ നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ട് 17 സെക്കന്റ് മാത്രം വായിച്ച് ഗവർണർ അവസാനിപ്പിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് മാത്രമാണ് വായിച്ചത്. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.
എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഗവർണർ തയാറായില്ല. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്.