26 January, 2024 01:52:02 PM
വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീടും സ്ഥലവും ജപ്തി ഭീഷണിയിൽ
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൻ്റെ വീടും സ്ഥലവും ജപ്തി ഭീഷണിയിൽ. മകൾ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ.
മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ സംസ്കരിച്ചിരിക്കുന്നത്.
വീടിൻ്റെ നിർമ്മാണം ഇപ്പോൾ പലരുടേയും സഹായത്താൽ പൂർത്തീകരിക്കാൻ പണികൾ നടക്കുന്നുണ്ട്. ഇതിനിടയിലാണ് സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ നോട്ടീസ് വന്നിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം രൂപയാണ് ബാങ്കിൽ അടയ്ക്കേണ്ടത്.