28 January, 2024 02:53:37 PM


ചൊവ്വാഴ്ച വിവാഹിതനാകേണ്ട ചൊവ്വന്നൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു


ചൊവ്വാഴ്ച വിവാഹിതനാകേണ്ട യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുന്നംകുളം ചൊവ്വന്നൂർ വിളക്കും തറയ്ക്കു സമീപം താമസിച്ചിരുന്ന ചന്ദ്രൻ മകൻ അരുൺ (30) ആണ് മരിച്ചത്. നിലവിൽ അക്കിക്കാവിൽ വാടകവീട്ടിലാണ് താമസം. 
ഇവിടെ വെച്ചാണ് ഇന്ന് രാവിലെ മുറിയിൽ അരുണിനെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
 
ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നാളുകളായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. പന്തല്ലൂർ പൂരത്തിനു ശേഷം 30 ന് അരുണിന്‍റെ വിവാഹം നടക്കേണ്ടതയിരുന്നു. മരണത്തെ തുടർന്ന് നൻപൻസിന്‍റെ  പൂരാഘോഷ പരിപാടികൾ മാറ്റിവെച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K