28 January, 2024 03:03:40 PM
വടക്കുംനാഥന് മുന്നില്‍ ഗോപികയെ താലിചാര്‍ത്തി ഗോവിന്ദ് പദ്മസൂര്യ
തൃശ്ശൂർ: നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ തീയതിയും ഗോവിന്ദ് അറിയിച്ചിരുന്നു. ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടു ബീ ചടങ്ങുകളിൽ മലയാള സിനിമ-സീരിയൽ താരങ്ങൾ പങ്കെടുത്തിരുന്നു.