31 January, 2024 03:37:47 PM


പകൽ ചൂട് കൂടും; തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത



തിരുവനന്തപുരം കേരളത്തിൽ ഇന്നും പകൽ ചൂട് വർദ്ധിക്കും. പലയിടങ്ങളിലും 36°c മുതൽ 37 °c വരെ താപനില പ്രതീക്ഷിക്കാം. പുനലൂർ, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിൽ താപനില 37°c മുകളിൽ പോകാൻ സാധ്യത. 

കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ സാധ്യത. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യത. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ സാധ്യത.

ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K