08 February, 2024 12:33:28 PM


നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു



പുന്നയൂർക്കുളം: അകലാട് മൂന്നയിനിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

അകലാട് താഹപള്ളി റോഡ് പരിസരത്ത് ദേശീയപാത 66 ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്. പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡരികിൽ നിർത്തി, ഡ്രൈവറും സഹായിയും പുറത്തിറങ്ങി. ഈ സമയത്ത് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന മുസ്തഫ സഞ്ചരിച്ച സ്കൂട്ടർ ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K