09 February, 2024 10:50:49 AM


സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി



തൃശൂർ :  കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. തൃശ്ശൂർ തളിക്കുളത്താണ് സംഭവം. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K