10 February, 2024 11:30:47 AM


മണ്ണാർക്കാട് അലനല്ലൂരിൽ തുണിക്കടക്ക് തീപിടിച്ചു



പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരിൽ വൻ തീപിടുത്തം. അലനല്ലൂരിലെ 'വൈറസ്' എന്ന തുണിക്കടക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ജീവനക്കാർ എത്തിത്തുടങ്ങുന്നതിനു മുൻപായാണ് വൻ തീപിടുത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K